New Opportunities

New Opportunities

ഇന്ത്യക്കാര്‍ക്ക് തൊഴില്‍ അവസരങ്ങളുടെ അക്ഷയഖനി തുറന്ന് ജപ്പാന്‍

രാജ്യത്തെ തൊഴിലാളികളുടെ കുറവ് പരിഹരിക്കാന്‍ വിദേശികളെ കൊണ്ടുവരുന്നതിനുള്ള പുതിയ നിയമം ജാപ്പനീസ് പാര്‍ലമെന്റ് അംഗീകരിച്ചതോടെ 2019 ഏപ്രില്‍ മുതല്‍ നിര്‍മ്മാണം, കൃഷി, നേഴ്‌സിംഗ് മേഖലകളില്‍ വന്‍ അവസരങ്ങളാണ് ഇന്ത്യന്‍ തൊഴില്‍ അന്വേഷകര്‍ക്ക് മുന്നില്‍ ജപ്പാന്‍ തുറന്നിരിക്കുന്നത്. ജപ്പാനിലെ ജനസംഖ്യ ആനുപാതികമായി കുറയുന്നതും പ്രായമായവരുടെ എണ്ണം കൂടുന്നതുമാണ് ജപ്പാനെ തൊഴില്‍ അവസരങ്ങളുടെ നാടാക്കി മാറ്റുന്നത്. 3 ലക്ഷത്തിലേറെ കുടിയേറ്റക്കാര്‍ക്കാണ് ജപ്പാന്‍ തൊഴില്‍ അവസരമൊരുക്കുന്നത്.

രണ്ടുതരം വിസകളാണ് വിദേശതൊഴിലാളികള്‍ക്കായി ജപ്പാന്‍ അനുവദിക്കുന്നത്. തൊഴില്‍ നൈപുണ്യം കുറഞ്ഞവരും ജാപ്പനീസ് ഭാഷയില്‍ പ്രാഥമിക ഭാഷാപ്രാവിണ്യം നേടിയവര്‍ക്കുമായുള്ള വിസകളും വിദഗ്ധ തൊഴിലാളികള്‍ക്കുള്ള വിസകളുമാണ് അനുവദിക്കുന്നത്. ആദ്യവിഭാഗത്തിന് അഞ്ചുവര്‍ഷമാണ് ഇപ്പോള്‍ ജപ്പാനില്‍ അനുവദിച്ചിരിക്കുന്ന വിസ കാലാവധി. എന്നാല്‍ ഇത് പിന്നീട് ദീര്‍ഘിപ്പിക്കുമെന്നുള്ള സൂചനകളുമുണ്ട്. രണ്ടാമത്തെ വിഭാഗത്തില്‍പ്പെടുന്ന വിദഗ്ധതൊഴിലാളികള്‍ക്ക് കുടുംബസമേതം ജപ്പാനില്‍ സ്ഥിരതാമസത്തിനുള്ള സുവര്‍ണാവസരമാണ് ലഭ്യമാകുന്നത്.

പത്താംക്ലാസുമുതല്‍ ഐടിസി, ഐടിഐ,ഡിഗ്രി തുടങ്ങിയ യോഗ്യതയുള്ളവരാണ് ആദ്യവിഭാഗത്തില്‍പ്പെടുന്നത്. നേഴ്‌സിംഗ്, എന്‍ജിനീയറിംഗ്, മറ്റ് പ്രൊഫഷണല്‍ യോഗ്യതയുള്ളവരാണ് രണ്ടാമത്തെ വിഭാഗത്തില്‍പ്പെടുന്നത്. മേല്‍പ്പറഞ്ഞ രണ്ട് വിഭാഗത്തിനും ജപ്പാനില്‍ അനുയോജ്യമായ ജോലി ലഭിക്കണമെങ്കില്‍ ആദ്യമായി വേണ്ടത് ജാപ്പനീസ് ഭാഷപ്രാവിണ്യമാണ്. ആദ്യവിഭാഗത്തിന് അടിസ്ഥാന ജാപ്പനീസ് ഭാഷായോഗ്യതയായ N5 ആണ് വേണ്ടത്. എന്നാല്‍ വിദഗ്ധതൊഴിലാളി കാറ്റഗറിയില്‍ വിസ ലഭിക്കാന്‍ N4, N3 തുടങ്ങിയ യോഗ്യതകള്‍ ആവശ്യമാണ്. കുറഞ്ഞത് രണ്ട് മാസം നീണ്ടു നില്‍ക്കുന്ന ജാപ്പനീസ് ട്രെയിനിംഗ് പ്രോഗ്രാമില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റ് നേടിയാല്‍ ജാപ്പനീസ് പ്രതിനിധികള്‍ നടത്തുന്ന അഭിമുഖവും വിസ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി 5-6 മാസത്തിനുള്ളില്‍ ഒരാള്‍ക്ക് ജപ്പാനില്‍ ജോലിക്കായി എത്താനാകും. ജപ്പാനില്‍ എത്തിയശേഷം എല്ലാവിഭാഗം വിദേശതൊഴിലാളികളും ഒരു മാസത്തെ ഓറിയന്റേഷന്‍ പ്രോഗ്രാമിലും പങ്കെടുക്കേണ്ടതാണ്. ഇതിനുശേഷം ജോലിക്ക് കയറാനാകും. പ്രതിമാസം ഒന്നേകാല്‍ ലക്ഷം ഇന്ത്യന്‍ രൂപയാണ് തൊഴില്‍ നൈപുണ്യം കുറഞ്ഞവര്‍ക്കുപോലുമുള്ള ശമ്പളം.

ജാപ്പനീസ് സര്‍ക്കാരിന്റെ ഔദ്യോഗിക അംഗീകാരമുള്ള ഭാഷാപഠനസര്‍ട്ടിഫിക്കറ്റ് നേടുകയെന്നതാണ് ഏതുജോലിക്കുമുള്ള ആദ്യകടമ്പ.

ജാപ്പനീസ് ഭാഷാപഠനത്തെക്കുറിച്ചും തൊഴില്‍ അവസരങ്ങളെക്കുറിച്ചും കൂടുതല്‍ അറിയുന്നതിന് ഞങ്ങളുടെ ഹെല്‍പ്പ്‌ലൈന്‍ നമ്പരുകളില്‍ ബന്ധപ്പെടുക.

Ph: 0484 4841118, 735615118, 7356671118



citizenship in Malta


Malayala Manorama 23-01-2019